കോഴിയിറച്ചി കടകൾക്ക് ലൈസൻസ് പുതുക്കി നൽകിയില്ല: വ്യാപാരികൾ സമരത്തിലേക്ക്
1438130
Monday, July 22, 2024 5:17 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ചെറുകിട കോഴിയിറച്ചി വ്യാപാരികൾക്കു ലൈസൻസ് പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമര രംഗത്തേക്ക്.
കോഴിയിറച്ചി വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികൾ കടകളിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തണമെന്ന വിഷയത്തിലാണ് പഞ്ചായത്ത് വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാൻ തയാറാകാത്തതെന്നാണ് പരാതി.
12 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ ആഗസ്റ്റ് ഒന്നിന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണയും ഉപവാസ സമരവും അനുഷ്ഠിക്കുമെന്ന് ഭാരവാഹികളായ ജോബി വാളിയാംപ്ലാക്കൽ, റസാഖ് കായലാട്ടുമ്മൽ, ഇ.ടി.നിതിൻ എന്നിവർ അറിയിച്ചു.