കോ​ട​ഞ്ചേ​രി: വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​ബ​ന്ധ​മ​ത്സ​ര​ങ്ങ​ള്‍ ജ​ന​കീ​യ ഉ​ത്സ​വ​മാ​യി മാ​റി.

കോ​ഴി​ക്കോ​ട്ട് നി​ന്നും അ​രീ​ക്കോ​ട് നി​ന്നും കോ​ട​ഞ്ചേ​രി പു​ലി​ക്ക​യ​ത്തെ ക​യാ​ക്കിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച സൈ​ക്ലിം​ഗ് കോ​ഴി​ക്കോ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗും അ​രീ​ക്കോ​ട് ബി​നോ​യി ജോ​സ​ഫും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, അ​ഡ്വ​ഞ്ച​ര്‍ പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി സി​ഇ​ഒ ബി​നു കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പു​ലി​ക്ക​യ​ത്ത് സൈ​ക്ലിം​ഗ് താ​ര​ങ്ങ​ളെ സ്വീ​ക​രി​ച്ചു.