അടയ്ക്ക മോഷണം; ഒരാൾ കൂടി അറസ്റ്റിൽ
1438118
Monday, July 22, 2024 5:16 AM IST
നാദാപുരം: വിലങ്ങാട് പെട്രോൾ പമ്പിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വളയം സ്വദേശി കക്കുടുക്കിൽ രാജേഷി(30) നെയാണ് വളയം എസ്എച്ച്ഒഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച അറസ്റ്റിലായ രണ്ട് പ്രതികളായ ആയഞ്ചേരി സ്വദേശി മുത്താച്ചി കണ്ടിയിൽ പി.രജീഷ് (36), വളയംകല്ല് നിര സ്വദേശി താനിക്കുഴിയിൽ ശ്രീജിത്ത് (34) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾക്ക് കട കാണിച്ച് കൊടുക്കുകയും മോഷണത്തിന് സഹായം ചെയ്തതും രാജേഷാണെന്ന് പോലീസ് പറഞ്ഞു.
ഉരുട്ടി സ്വദേശി പുതിയ മറ്റത്തിൽ ബിബിയുടെ ഉടമസ്ഥതയിലുള്ള എ സ്റ്റാർ അടയ്ക്ക കടയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ബിബിയുടെ പിതാവ് കട തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അഞ്ച് ചാക്കിലാക്കി സൂക്ഷിച്ച 125 കിലോ ഉരിച്ച അടയ്ക്കയാണ് നഷ്ടമായത്.