ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
1437509
Saturday, July 20, 2024 4:56 AM IST
പെരുവണ്ണാമൂഴി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം ചക്കിട്ടപാറയിലും ചെമ്പനോടയിലും കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തി. അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർചനയും നടന്നു. ഡിസിസി സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. റെജി കോച്ചേരി അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് കാരിവേലി, ബാബു കൂനന്തടം, പി.ആർ. ലോഹിതാക്ഷൻ, പ്രസിഡന്റ് ജയേഷ് ഇളമ്പിനാൽ പുരയിടത്തിൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഷൈല ജെയിംസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി മണ്ണൂർ, യൂത്ത് കോൺഗ്രസ് ചക്കിട്ടപ്പാറ മണ്ഡലം പ്രസിഡന്റ് എബിൻ കുബ്ലാനിക്കൽ, മണ്ഡലം സെക്രട്ടറി ജോബി എടച്ചേരി എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ, ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട, പയസ് വെട്ടിക്കാട്ട്, ജോസ്ബിൻ കുര്യാക്കോസ്, ഷാജി ഒറ്റപ്ലാക്കൽ, കെ.സി. മൊയ്തി തുടങ്ങിയവർ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.