വൈദ്യുതി ലൈനിന് മുകളിലേക്ക് പന വീണു
1437507
Saturday, July 20, 2024 4:56 AM IST
മുക്കം: കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനിന് മുകളിലേക്ക് പന വീണു. ഇന്നലെ രാവിലെ വല്ലത്തായി കടവിലാണ് കൂറ്റൻ പന കടപുഴകിയത്. വൈദ്യുതി ലൈനുകൾ പൊട്ടുകയും തൂണുകൾക്ക് കേടുപറ്റുകയും ചെയ്തു.
മുക്കം അഗ്നിരക്ഷാ സേനയും, വാർഡംഗം അഷ്റഫ് തച്ചാറമ്പത്ത്, നാട്ടുകാരനായ വളപ്പൻ മമ്മദ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരത്തോടെ മരം മുറിച്ചുനീക്കി. പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസപ്പെട്ടു.