എന്‍ജിഒ അസോസിയേഷന് ഡയാലിസിസ് കിറ്റുകള്‍ നല്കി
1437506
Saturday, July 20, 2024 4:56 AM IST
ഫറോക്ക്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണയില്‍ വൃക്കരോഗികള്‍ക്ക് സഹായഹസ്തവുമായി കേരള എന്‍ജിഒ അസോസിയേഷന്. ഫറോക്ക് താലൂക്കാശുപത്രിയിലേക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കിയാണ് സംഘടന മാതൃകയായത്. കിറ്റുകളുടെ വിതരണ ഉദ്ഘടനം എന്‍ജിഒ അസോസിയേഷന് ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി നിര്‍വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. വിജിന ഏറ്റുവാങ്ങി. മീഞ്ചന്ത ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം മധു രാമനാട്ടുകര, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുജിത, എലിസബത്ത് ടി. ജേക്കബ്, ഷാജി പറശേരി, സി.സി. ജാഫര്‍, ഷാജി ജേക്കബ്, ജോജി മോള് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.