ബസ് പണിമുടക്ക് പിൻവലിച്ചു
1437222
Friday, July 19, 2024 4:35 AM IST
കുറ്റ്യാടി: കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർഥിച്ച് ബിഎംഎസ് യൂണിയൻ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഇന്നലെ കളക്ടറുടെ ചേമ്പറിൽ ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബസ് സമരം പിൻവലിച്ചത്.