കാട്ടുപന്നി കൃഷി നശിപ്പിച്ചു
1437219
Friday, July 19, 2024 4:35 AM IST
തിരുവമ്പാടി: കാട്ടുപന്നി കൃഷിയിടത്തിലിറങ്ങി നൂറോളം മൂട് കപ്പ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ചവലപ്പാറ മുതക്കാട്ട്പറമ്പിൽ ഇമ്മാനുവേലിന്റെ കപ്പത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപന്നികളാണ് കപ്പ കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിൽ ബാക്കിയുള്ള കപ്പയും കാട്ടുപന്നിയുടെ ഭീഷണിയിലാണ്.
കാട്ടുപന്നി ശല്ല്യത്തിന് സർക്കാർ തലത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും കൃഷിസ്ഥലത്തിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള അവകാശം കർഷകർക്ക് നൽകണമെന്നും സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കളായ ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, മനോജ് വാഴേപ്പറമ്പിൽ, ഹനീഫ അച്ചപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.