കൂരാച്ചുണ്ടിൽ മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
1437031
Thursday, July 18, 2024 7:10 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കേളോത്തുവയൽ, കൂരാച്ചുണ്ട് മേലെ അങ്ങാടി, മേലെ പൂവത്തുംചോല, കരിയാത്തുംപാറ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ എം.കെ. രാഘവൻ എംപി സ്വിച്ച് ഓൺ കർമം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, സിമിലി ബിജു, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ജോൺസൺ താന്നിക്കൽ, അഗസ്റ്റിൻ കാരക്കട, വി.എസ്. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.