റോഡിലെ അപകട കുഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു
1430196
Wednesday, June 19, 2024 7:02 AM IST
കുറ്റ്യാടി: ടൗണിലെ തൊട്ടിൽപ്പാലം റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു. പന്തിരീക്കര സ്വദേശിയായ യുവതിയാണ് കുഴിയിൽ വീണത്.
പരിസരവാസികൾ ചേർന്നാണ് സ്ത്രീയെ കുഴിയിൽ നിന്ന് കയറ്റിയത്. തൊട്ടിൽപ്പാലം റോഡിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് വരുന്ന വഴിയാണ് യുവതി അപകട കുഴിയിൽ വീണത്. രണ്ടര വർഷം മുമ്പ് ടൗൺ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തിനിടെയാണ് കുഴി രൂപപ്പെട്ടത്. 400 മീറ്റർ ദൂരം മാത്രമുള്ള പണി വർഷങ്ങൾ കഴിഞ്ഞിട്ടും ഭാഗികമാക്കി ഒഴിവാക്കിയതിൽ നാട്ടുകാരിലും പ്രതിഷേധമുയർന്നിട്ടുണ്ട്.