അയ്യൻകാളിയെ ഭാരതരത്നം നൽകി ആദരിക്കണമെന്ന്
1430193
Wednesday, June 19, 2024 7:02 AM IST
കോഴിക്കോട്: ലോകത്തിലെ ആദ്യത്തെ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ച നേതാവും അടിസ്ഥാന ജനതയുടെ മോചനത്തിന് വേണ്ടി ധീരമായി പോരാടിയ മഹാത്മ അയ്യൻകാളിക്ക് മരണാന്തര ബഹുമതിയായ ഭാരതരത്നം നൽകി ആദരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ജനമഹാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. രാംദാസ് വേങ്ങര അധ്യക്ഷത വഹിച്ചു. കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പഠന കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ. പി.കെ. ജനാർദ്ദനൻ, ചന്ദ്രൻ ബത്തേരി, കെ.പി. കോരൻ ചേളന്നൂർ, പി.വി. ദാമോദരൻ, അഭിലാഷ് ബധിരൂർ, പ്രിയ കട്ടാങ്ങിൽ, തങ്കം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.