കുഴഞ്ഞു വീണ് പരിക്കേറ്റ പഞ്ചായത്തംഗം മരണപ്പെട്ടു
1430034
Tuesday, June 18, 2024 11:35 PM IST
മുക്കം: കുഴഞ്ഞു വീണതിനെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരശേരി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കുഞ്ഞാലി മമ്പാട്ട് (41) മരണപ്പെട്ടു.
ആനയാംകുന്ന് വെസ്റ്റ് വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. ഏതാനും ദിവസം മുൻപ് ഭാര്യയെയും മകളെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം കൗണ്ടറിൽ ബിൽ അടയ്ക്കാൻ നിൽക്കെ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. പ്രദേശത്തെ സാമൂഹ്യ - സാംസ്കാരിക - ജീവകാര്യണ്യ മേഖലകളിൽ നിറഞ്ഞു നിന്ന പൊതു പ്രവർത്തകനായിരുന്നു. കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം തണ്ണീർ പൊയിൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ കബറടക്കി.
പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: ആമിന. ഭാര്യ: ജാസ്മിൻ. മക്കൾ: ജസ ഫാത്തിമ, ഹയഫാത്തിമ, ഫാത്തിമ ഹൈസ. സഹോദരങ്ങൾ: സൂപ്പി, റംഷി മോൻ, ഫസീല, മൈമൂന, ജമീല, ഫാത്തിമ, സുബൈദ, ഹസീന, സാറ, മുഹമ്മദ് റാഫി.