യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
1429795
Sunday, June 16, 2024 11:14 PM IST
കക്കോടി: യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ നെല്ലിക്കുന്നുമ്മൽ സ്വദേശി സുധാകരന്റെ മകന് കുന്നത്ത് അജയ് (30) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 ഓടെ കാണാതായ യുവാവിന്റെ മൃതദേഹം ചേളന്നൂർ മൂവാട്ട്താഴം പുഴയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം ചേളന്നൂർ മുതുവാട്ടു താഴം പാലത്തിന്നടുത്ത് നിന്നാണ് മൃതദേഹം മുങ്ങിയെടുത്തത്.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.