ഡെങ്കിപ്പനി പ്രതിരോധം : കോടഞ്ചേരിയിൽ ഫോഗിംഗ് ആരംഭിച്ചു
1429638
Sunday, June 16, 2024 5:49 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശപ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫോഗിംഗ് ആരംഭിച്ചു.
മൂന്നാം വാർഡ് ചെമ്പുകടവിൽ ആരംഭിച്ച ഫോഗിംഗ് പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം വനജാ വിജയൻ, വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, അംഗം ലിസി ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ജോബി ജോസഫ്, ജെഎച്ച്ഐമാരായ കെ.എം. മുബീന, ദിൽജിന, ആരോഗ്യ പ്രവർത്തകരായ ബെന്നി മാത്യു, പി.ബി. ധനുപ് തുടങ്ങിയവർ നേതൃത്വം നൽകി.