അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് താരങ്ങൾ പരിശീലനം നടത്തി
1429440
Saturday, June 15, 2024 5:26 AM IST
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിൽ കയാക്കിംഗ് താരങ്ങൾ പരിശീലനം നടത്തി.കർണാടകയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിതാ താരങ്ങളാണ് ചാലിപ്പുഴയിൽ പരിശീലനത്തിനിറങ്ങിയത്. തുടർദിവസങ്ങളിൽ വിദേശ താരങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും കോടഞ്ചേരിയിൽ എത്തും.
സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, ത്രിതല പഞ്ചായത്തൾ സംയുക്തമായി ജൂലൈ 25 മുതൽ 28 വരെയാണു ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.