വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവച്ച് നശിപ്പിച്ചു
1429439
Saturday, June 15, 2024 5:26 AM IST
നാദാപുരം: വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവച്ച് നശിപ്പിച്ചു. തെരുവൻ പറമ്പിലെ വട്ടക്കണ്ടിയിൽ അഷ്റഫിന്റെ യമഹ ഫാസിനോ സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഉറക്കമുണർന്ന് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചത് കാണപ്പെട്ടത്. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഷ്റഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.