സോഫ്റ്റ് ടെന്നീസ്: കേരളത്തെ അലൻ ജിയോ ബേബിയും അഷ്ന ആന്റണിയും നയിക്കും
1425347
Monday, May 27, 2024 7:19 AM IST
കോഴിക്കോട്: 29 മുതൽ ജൂൺ രണ്ട് വരെ പഞ്ചാബിലെ മൊഹാലിയിൽ നടക്കുന്ന ദേശീയ സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അലൻ ജിയോ ബേബിയും വനിതാ ടീമിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ ഒന്നാം വർഷ എംപിഎഡ് വിദ്യാർഥി അഷ്ന ആന്റണിയും നയിക്കും.
പുരുഷ ടീം: വി.കെ. അക്ഷയ് ഭാസ്കർ (വൈസ് ക്യാപ്റ്റൻ), അൽറിച്ച് ബാബു, പി. രാം കൃഷ്ണ, എൻ. സൽമാനുൽ ഫാഹിസ്, ആഷിക് ബാബു, ടി.സി. ഷാമിൽ, ഷാരോൺ വി. തോമസ്.
വനിതാ ടീം: ഇ. സൂര്യ കൃഷ്ണ (വൈസ് ക്യാപ്റ്റൻ), ബി. സഞ്ജു, ദിയ പോളി, പി.ജെ. അൽഫിയ, എം.ടി. നിമിഷ, എച്ച്. ദൃശ്യ, കെ. അഭിനയ.