വൈദ്യുതി ലൈനിന് മുകളിൽ വീണ മരം ഒരാഴ്ച്ച കഴിഞ്ഞിട്ടും മാറ്റിയില്ല
1424960
Sunday, May 26, 2024 4:23 AM IST
പേരാമ്പ്ര: നടുവണ്ണൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിനു കീഴിൽ വരുന്ന പെരവച്ചേരി ട്രാൻസ്ഫോമറിന് നൂറ് മീറ്റർ അടുത്ത് ത്രീ ഫേസ് ലൈനിന് മുകളിൽ മരം വീണ് ഒരാഴ്ച്ച കഴിഞ്ഞിട്ടും മാറ്റാൻ നടപടിയില്ല. നാട്ടുകാർ സെക്ഷൻ ഓഫീസിൽ പരാതിപ്പെട്ടിട്ടും അധികാരികൾ അനങ്ങുന്നില്ല.
പെരവച്ചേരി നിന്ന് മൂലാട്ടെയ്ക്ക് പോവുന്ന പ്രധാന റോഡിന് വശത്താണ് ഈ ഇലക്ട്രിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രശ്നത്തിൽ കെഎസ്ഇബി അധികൃതർ തിരിഞ്ഞ് നോക്കാത്തത് അപകടം വരുത്തിവയ്ക്കാൻ കാരണമാകുമെന്നു നാട്ടുകാർ പറയുന്നു.