നാ​ലു ക്യാ​ന്പു​ക​ളി​ലാ​യി 34 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Friday, May 24, 2024 5:10 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി, താ​മ​ര​ശേ​രി താ​ലൂ​ക്കു​ക​ളി​ലാ​യി നാ​ലി​ട​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ള്‍ ആ​രം​ഭി​ച്ചു.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ബാ​ലു​ശേ​രി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളെ ബാ​ലു​ശേ​രി എ​യു​പി സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. 12 പു​രു​ഷ​ന്‍​മാ​രും 13 സ്ത്രീ​ക​ളും ഏ​ഴ് കു​ട്ടി​ക​ളു​മാ​യി 32 പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ ന​ന്മ​ണ്ട​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് ക്യാ​ന്പു​ക​ളി​ലാ​യി 22 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.

ഏ​ഴു​കു​ളം മ​ദ്ര​സ​യി​ല്‍ 17 കു​ടും​ബ​ങ്ങ​ളി​ലെ 24 പു​രു​ഷ​ന്‍​മാ​രും 31 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മാ​യി 56 പേ​രും സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ര​ത്തി​ല്‍ അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ ആ​റ് പു​രു​ഷ​ന്‍​മാ​രും ഏ​ഴ് സ്ത്രീ​ക​ളു​മാ​യി 13 പേ​രു​മാ​ണു​ള്ള​ത്.

താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ പ​ന​ങ്ങാ​ട് മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് പു​രു​ഷ​ന്‍​മാ​രും അ​ഞ്ച് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. ജി​ല്ല​യി​ലെ 27 വി​ല്ലേ​ജു​ക​ളി​ല്‍ മ​ഴ​ക്കെ​ടു​തി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 27 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്.