ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
1424400
Thursday, May 23, 2024 5:35 AM IST
കോഴിക്കോട്: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ചു നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ജല വിഭവ വികസന വിനിയോഗ കേന്ദ്രം, കോഴിക്കോടും ചേർന്ന് ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
ജലസുരക്ഷ, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകൾ ഉൾപ്പെടുത്തി നടന്ന ശിൽപശാലയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ശൈലജ അധ്യക്ഷത വഹിച്ചു.
സിഡബ്ല്യു ആര്ഡിഎംഎക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ജലബജറ്റിൽ നിന്ന് ജല സുരക്ഷയിലേക്ക് എന്ന വിഷയത്തിൽ സയന്റിസ്റ്റ് ഡോ.വിവേകും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇടപെടലുകൾ സാദ്ധ്യതകൾ എന്ന വിഷയത്തിൽ നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ കെ. ഷിബിനും അവതരണം നടത്തി.
ആദ്യമായി ജലബഡ്ജറ്റ് തയാറാക്കിയതിന്റെ തുടർച്ചയായി ജലസംരക്ഷണത്തിനായി വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ നിരവധി പദ്ധതികളാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.