മുസ്ലിം ലീഗിന് അസ്ഥിത്വം നഷ്ടപ്പെട്ടു: ജോണ് ബ്രിട്ടാസ് എംപി
1417392
Friday, April 19, 2024 5:24 AM IST
താമരശേരി: സ്വന്തം കൊടി പോലും ഉയര്ത്താന് സാധിക്കാത്ത മുസ്ലിം ലീഗിന് അസ്ഥിത്വം നഷ്ടപ്പെട്ട അവസ്ഥയാണെന്ന് ജോണ് ബ്രിട്ടാസ് എംപി പറഞ്ഞു.
കോഴിക്കോട് പാര്ലമെന്റ് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കട്ടിപ്പാറ മേഖലാ തെരെഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസിന്റെ മുതിര്ന്ന നേതാക്കള് പോലും ദിനംപ്രതി ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. നാസര് കോയ തങ്ങള്, കെ. ബാബു, ഒ.പി.ഐ. കോയ, പി.സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.