വോട്ടിംഗുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് ഹെൽപ് ലെെൻ
1416918
Wednesday, April 17, 2024 5:14 AM IST
കോഴിക്കോട്: വോട്ടിംഗുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ് ലൈൻ ഏപ്രിൽ 17 മുതൽ കോഴിക്കോട് ജില്ലാ സാമൂഹികനീതി ഓഫീസിൽ പ്രവർത്തിക്കും.
ഫോണ്: 0495-2371911, 8714621986. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള മൊബൈൽ ആപ്പാണ് സക്ഷം. ആപ്പ് ഇപ്പോൾ പുതിയ രൂപത്തിലും കൂടുതൽ സവിശേഷതകളോടെയും ലഭ്യമാണ്.
ഭിന്നശേഷി അടയാളപ്പെടുത്തൽ, പുതിയ വോട്ടർ രജിസ്ട്രേഷൻ, തിരുത്തലിനുള്ള അഭ്യർഥന, മൈഗ്രേഷനുള്ള അഭ്യർഥന, ഒഴിവാക്കുന്നതിനുള്ള അഭ്യർഥന തുടങ്ങിയ സഹായങ്ങൾ രജിസ്ട്രേഷൻ എന്ന കോളത്തിൽ ലഭിക്കും.
വീൽ ചെയറുകൾ, പിക് ആന്റ് ഡ്രോപ്, പോളിംഗ് ബൂത്തിലെ സഹായം എന്നീ സൗകര്യങ്ങളും ആപ്പിൽ ലഭിക്കും.