റോഡിൽ അറവു മാലിന്യം ഒഴുക്കി : പോലീസിൽ പരാതി നൽകി കൂരാച്ചുണ്ട് പഞ്ചായത്ത്
1416915
Wednesday, April 17, 2024 5:14 AM IST
കൂരാച്ചുണ്ട്: മേലേ അങ്ങാടിയിലെ റോഡിൽ അറവ് മാലിന്യം ഒഴുക്കി. സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിനായി കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് മേലെ അങ്ങാടിയിലെ റോഡിൽ അറവ് മാലിന്യം ഒഴുക്കിയത്. ദുർഗന്ധം വ്യാപാരികളെയും യാത്രക്കാരെയും ഏറെ ദുരിതത്തിലാക്കി. തുടർന്ന് പഞ്ചായത്തിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പരാതി നൽകിയത്.
റോഡിലെ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.