ഇടതുമുന്നണിക്കെതിരേ ക്വാറി ഉടമകള്
1416914
Wednesday, April 17, 2024 5:14 AM IST
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിക്കെതിരേ വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ക്വാറി ക്രഷര് സൗയുക്ത സംഘടന ഉടമകളുടെ സംഘടന രംഗത്ത്.
സംഘടനയുടെ സംസ്ഥാന കണ്വീനറുടെ വാട്സ്ആപ്പ് സന്ദേശം ആണ് വ്യാപകമായി ക്വാറി വ്യവസാവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില് പ്രചരിക്കുന്നത്. സഹായിക്കുന്നവരെ മാത്രം തിരിച്ചു സഹായിക്കണമെന്നും ദ്രോഹിച്ചവരെ ദ്രോഹിക്കാന് കിട്ടുന്ന അവസരങ്ങള് എല്ലാം പ്രയോജനപ്പെടുത്തണമെന്നും ആണ് സന്ദേശത്തിന്റെ ഉള്ളടക്കം.
വ്യവസായ മന്ത്രി പി. രാജീവിനെതിരേ രൂക്ഷവിമര്ശനമാണ് വാട്സ്ആപ്പ് സന്ദേശത്തില് ഉള്ളത്. ചെറുകിട കരിങ്കല് ക്വാറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് മുപ്പതുലക്ഷത്തോളം വോട്ട് ഉണ്ടെന്നും സന്ദേശത്തില് പറയുന്നു.
അന്യ സംസ്ഥാനത്ത് നിന്നും നിയമ വിരുദ്ധമായി കല്ല് കൊണ്ട് വരുന്ന ലോറികള്ക്ക് പിഴ ചുമത്താതെ ഒത്താശ ചെയ്യുന്നതിന്റെ ഫലമായി പ്രതിദിനം 20 കോടിയാണ് സംസ്ഥാന ഖജനാവിന് നഷ്ടം.
അന്യ സംസ്ഥാന കരിങ്കല് ക്വാറി ഉടമകളെ കണ്ണടച്ചു സഹായിക്കുന്ന മൈനിംഗ് ആന്ഡ് ജിയോളജി ഡയരകെട്രെറ്റ് സംസ്ഥാനത്തെ ചെറുകിട ക്വാറികള്ക്ക് അനാവശ്യവും ഭീമമായതുമായ പിഴ ചുമത്തി ബുദ്ധിമുട്ടിക്കുകയാണ്. ചുരുക്കം ചില ക്വാറികള് മാത്രമാണ് ഇപ്പോള് പ്രവര്ത്തിക്കുന്നത്. ഇതും കൂടി പൂട്ടിക്കാനാണ് ശ്രമമെന്ന്ക്വാറി ക്രഷര് അസോസിയേഷന് കോ ഓര്ഡിനേഷന് കമ്മിറ്റി ജനറല് സെക്രട്ടറി കൂടിയായ എം.കെ. ബാബു പറയുന്നു.