കക്കയം ജിഎൽപി സ്കൂൾ കോന്പൗണ്ടിൽ കാട്ടാനയുടെ വിളയാട്ടം
1416911
Wednesday, April 17, 2024 5:14 AM IST
കൂരാച്ചുണ്ട്: കക്കയം ജിഎൽപി സ്കൂൾ കോന്പൗണ്ടിലും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. സ്കൂൾ കോന്പൗണ്ടിനുള്ളിൽ വിദ്യാർഥികൾ നട്ടുവളർത്തിയ വാഴകളും പച്ചക്കറികളും കാട്ടാന തകർത്തു. കാട്ടാന സ്കൂൾ ഗേറ്റിലൂടെ കടന്നാണ് ഉള്ളിൽ പ്രവേശിച്ചത്.
സ്കൂൾ നിലനിൽക്കുന്ന മേഖലയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഫെൻസിംഗ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കക്കയം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. പല ഭാഗങ്ങളിലും വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് പ്രവർത്തനരഹിതമാണ്.