നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച കാറിലെ കുട്ടി മരണമടഞ്ഞു
1416786
Tuesday, April 16, 2024 10:49 PM IST
കോഴിക്കോട്: പയ്യോളിയിൽ നിറുത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മാതാവിനു പിന്നാലെ കുട്ടിയും മരണമടഞ്ഞു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ബിഷറുൽ ഹാഫി(ഏഴ്)യാണ് മണിക്കൂറുകൾക്കു ശേഷം മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ കോഴിക്കോട് വെള്ളിപറന്പ നാസറിന്റെ ഭാര്യ സെൻസി (32) മരണമടഞ്ഞിരുന്നു. ദേശീയ പാതയിൽ ഇരിങ്ങലിനും മങ്ങുൽപാറക്കും ഇടയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാസർ (40), ആദിൽ അബ്ദുള്ള (11), ഫാത്തിമ മെഹ്റിൻ (10), സിയ (ഏഴ്) എന്നിവർക്കും പരിക്കേറ്റു. കണ്ണൂരിൽനിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ടു പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.