1,17,122 അനധികൃത ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്തു
1416669
Tuesday, April 16, 2024 6:09 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം 14 വരെ കോഴിക്കോട് ജില്ലയിൽ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 1,17,122 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും.
പൊതുസ്ഥലങ്ങളിൽ നിന്ന് 1,13,281 ഉം സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് 3841 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റുമാണ് ആൻഡി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡ് എന്നിവ ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്തത്.