ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു
1416667
Tuesday, April 16, 2024 6:09 AM IST
മുക്കം: ദേശീയ ഫയര്‍ സർവീസ് ദിനത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ ഒന്‍പതിന് ഫയർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച വാഹന റാലി അഗസ്ത്യൻമുഴി, മുക്കം ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. തുടർന്ന് യാത്രക്കാർക്കും വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും ബോധവത്കരണ സന്ദേശം നൽകി.
വിവിധ ദുരന്തങ്ങളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണവും നടത്തി.
ഫയര്‍ സ്റ്റേഷന് ജീവനക്കാര്‍, സിവിൽ ഡിഫൻസ് അംഗങ്ങള്‍, ആപ്താമിത്ര വളണ്ടിയർമാര്‍ റാലിയിൽ പങ്കെടുത്തു.
വാഹന പ്രചാരണ റാലിക്ക് മുക്കം ബസ് സ്റ്റാൻഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായ സമിതിയും ചേർന്ന് സ്വീകരണം സംഘടിപ്പിച്ചു. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. അബ്ദുൾ ഷുക്കൂർ സേനാംഗങ്ങളായ ഒ. അബ്ദുൾ ജലീൽ, കെ.സി. അബ്ദുൾ സലിം, പി. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.