വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒരാൾകൂടി അറസ്റ്റിൽ
1416369
Sunday, April 14, 2024 5:36 AM IST
താമരശേരി: പരപ്പന്‍പൊയില്‍ കതിരോട് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ ഒരാൾകൂടി അറസ്റ്റിലായി. കതിരോട് പൂളക്കല്‍ നൗഷീര്‍ (43) ആണ് അറസ്റ്റിലായത്. ചെറിയ പെരുന്നാള്‍ തലേന്ന് നൗഷാദിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഹമ്മദ് ഷഹല്‍, നിബ്രരാസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു.
ഒന്നാം പ്രതിയായ കതിരോട് കല്ലുവെട്ടുങ്കുഴിയില് മുഹമ്മദ് ഷഹലിനെയും താമരശേരി സ്വദേശി മുനീറിനെയുമാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.