വാഹനാപകടത്തിൽ യുവതി മരിച്ചു
1416227
Saturday, April 13, 2024 10:14 PM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോടുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ചെറുവാടി തെനങ്ങാപറമ്പ് കോഴിപ്പറമ്പിൽ ഫർസാന (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.
ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഫർസാന ലോറിക്കടിയിൽ പെടുകയായിരുന്നുവെന്ന് കരുതുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫർസാനയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: മുസഫർ. മകൾ: ഇഷ്വ ലഹർ. പിതാവ്: കൊടുവള്ളി മാനിപുരം രാരോത്ത് ചാലിൽ സുബൈർ. മാതാവ്: ഷഹർ ബാനു. സഹോദരങ്ങൾ: ഫാമിദ, ഫാദിയ, ഫനാന, ഫസീഹ്.