പാനൂരിലെ ബോംബ് നിർമാണം പിണറായി വിജയന്റെ ഒത്താശയോടെ: ടി. സിദ്ദിഖ്
1416170
Saturday, April 13, 2024 5:16 AM IST
വടകര: ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിണറായി വിജയന്റെ ഒത്താശയോടെയാണ് പാനൂരിലെ ബോംബ് നിർമാണം നടന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. ചോമ്പാൽ കാപ്പുഴക്കൽ മേഖല യുഡിഎഫ്-ആർഎംപി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബ് നിർമാണം കുടിൽ വ്യവസായമാക്കിയ പാർട്ടിയാണ് സിപിഎം. സമാധാനത്തിന് എന്നും മുന്നിൽ നിന്ന വടകര മേഖലയെ അക്രമത്തിലൂടെ തകർക്കുന്നതിനെതിരേ ജനം വിധിയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മത്സരിക്കുന്നത് എന്നാൽ സിപിഎം സ്വന്തം ചിഹ്നം സംരക്ഷിക്കാനാണ് മത്സരിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വി.എം. ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, പി. ബാബുരാജ്, യു.എ. റഹിം, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, കെ. അൻവർഹാജി, ടി.സി. രാമചന്ദ്രൻ, ജിതേഷ് മുതുകാട്, വി.കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.