ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു
1416030
Friday, April 12, 2024 10:24 PM IST
കോഴിക്കോട്: ചികിത്സയ്ക്കിടെ ഗർഭിണിയായ യുവതി മരിച്ചു. വടകര സ്വദേശിയായ ചെമ്മരത്തൂർ ചോറോട്ട് കൃഷ്ണ കുമാറിന്റെ മകൾ സ്വാതി (26) യാണ് മരിച്ചത്. എടപ്പാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് സ്ഥിരമായി കാണിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: നന്ദജ. ഭർത്താവ്: അഭിനന്ദ്. സഹോദരി: ശ്വേത.