തൊഴിലിടങ്ങളിൽ വോട്ടർമാരുടെ സ്നേഹം ഏറ്റുവാങ്ങി എളമരം കരീം
1416025
Friday, April 12, 2024 7:15 AM IST
കോഴിക്കോട്: നഗരത്തിലെ സ്ഥാപനങ്ങളും തൊഴിൽ കേന്ദ്രങ്ങളും സന്ദർശിച്ച് വോട്ടഭ്യർഥിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം. വ്യാഴാഴ്ച കോഴിക്കോട് നോർത്ത് മണ്ഡലത്തിലായിരുന്നു പര്യടനം.
രാവിലെ പുതിയങ്ങാടിയിലും അത്താണിക്കലിലും വീടുകൾ സന്ദർശിച്ചു. ഈസ്റ്റ്ഹിൽ പള്ളിയും ഫിഷറീസ് കോന്പൗണ്ടും സന്ദർശിച്ചു.മാവൂർ റോഡിൽ ഉമാദേവി ഫാബ്രിക്സ്, കാലിക്കട്ട് ഫാബ്രിക്സ് എന്നിവിടങ്ങളിൽ എത്തി തൊഴിലാളികളുമായി സംവദിച്ചു.
പ്രസന്റേഷൻ കോണ്‍വെന്റ്, ചേവായൂർ എസ്സി കോളനി, കണ്ണാടിക്കൽ ക്രിസ്ത്യൻ കോണ്‍വന്റ്, കോട്ടൂളി, വെള്ളയിൽ അനാഥാലയം എന്നിവിടങ്ങൾ സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ പി. മോഹനൻ, പി. നിഖിൽ, ഇ. പ്രേംകുമാർ, കെ.പി. അനിൽകുമാർ, സലീം, പി. ദിവാകരൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.