ചുരത്തിൽ കാർ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1415970
Friday, April 12, 2024 5:36 AM IST
താമരശേരി: ചുരത്തിൽ കാർ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചുരം ഒന്നാം വളവിനു സമീപത്തായി ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം. വയനാട്ടിൽ പോയി തിരികെ വരികയായിരുന്ന ബാലുശേരി അറപ്പീടിക സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകർ കാർ സ്ഥലത്തു നിന്നു മാറ്റി ഗതാഗത തടസം ഒഴിവാക്കി.