സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച് എം.ടി. രമേശ്
1415549
Wednesday, April 10, 2024 5:30 AM IST
കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍
റഹീമിന്റെ വീട് സന്ദർശിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി.രമേശ്. അബ്ദുള്‍ റഹീമിന്റെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്‍ റഹീമിന്റെ മാതാവുമായും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു.
വധശിക്ഷ നീട്ടിവയ്പ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രമേശ് പറഞ്ഞു.