വേനൽമഴ ലഭിച്ചില്ല; മലയോരത്ത് വരൾച്ച രൂക്ഷം
1415547
Wednesday, April 10, 2024 5:30 AM IST
കുറ്റ്യാടി: വേനൽ കനത്തതോടെ കിഴക്കൻ മലയോര മേഖലയിൽ വരൾച്ച രൂക്ഷമായി. മേഖലയിലെ കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ നിരവധി തെങ്ങ്, കമുക് തുടങ്ങിയ മരങ്ങൾ ഉണങ്ങിയ നിലയിലാണ്.
സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേനൽ മഴ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഏപ്രിൽ മാസമായിട്ടും വേനൽമഴ ലഭിച്ചിട്ടില്ല.