"ഇന്ത്യന്‍ റിപ്പബ്ലിക് നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികള്‍' പ്രകാശനം ചെയ്ത ു
1396835
Saturday, March 2, 2024 4:45 AM IST
കോഴിക്കോട്: അഡ്വ.ഐ.മൂസ രചിച്ച "ഇന്ത്യന്‍ റിപ്പബ്ലിക് നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികള്‍' എന്ന പുസ്തകം പുറത്തിറങ്ങി. കെ.പി.കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല, കല്‍പ്പറ്റ നാരായണന് കൈമാറിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി. എന്‍. സുബ്രഹ്മണ്യന്, രാജേന്ദ്രന് എടത്തുംകര, അഡ്വ.പി.എം.നിയാസ്, എം.എ. റസാഖ് , മനയത്ത് ചന്ദ്രന്, കെ.സി.അബു, സത്യന് കടിയങ്ങാട്, എന്‍.പി.രാമചന്ദ്രന്, വി.എം.ചന്ദ്രന്, കെ.രാമചന്ദ്രന് , അഡ്വ.എം.രാജന് എന്നിവര്‍ സംസാരിച്ചു.