"വന്യമൃഗ ആക്രമണം തടയാൻ അടിയന്തര നടപടി വേണം'
1396833
Saturday, March 2, 2024 4:45 AM IST
തിരുവമ്പാടി: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി വർധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് പി.വി. ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.സി. ജോസഫ്, ട്രഷറർ എം.കെ. തോമസ്, ടി.ഒ. അബ്ദുറഹ്മാൻ, ടി.ടി. സദാനന്ദൻ, എം.വി. ജോർജ്, റൂബി തോമസ്, ഷാലി ബെനഡിക്റ്റ്, കെ.കെ. ഹരിദാസൻ, റോയി ഫിലിപ്പ്, പി.ടി. ഷാജു എന്നിവർ പ്രസംഗിച്ചു.