പേരാമ്പ്രയിൽ എൽഐസി ഏജന്റ്സ് വനിതാ കൺവൻഷൻ നടത്തി
1396832
Saturday, March 2, 2024 4:45 AM IST
പേരാമ്പ്ര: എൽഐസി സ്വകാര്യവത്കരണത്തിന് തുനിഞ്ഞ കേന്ദ്ര ഗവൺമെന്റിനെ താഴെ ഇറക്കാൻ മുഴുവൻ ഏജന്റുമാരും രംഗത്തിറങ്ങണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു ) പേരാമ്പ്ര ബ്രാഞ്ച് വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. പുഷ്പജ ഉദ്ഘാടനം ചെയ്തു. സുജാത മനക്കൽ അധ്യക്ഷത വഹിച്ചു. എ.പി. സാവിത്രി, ജില്ലാ സെക്രട്ടറി കെ.എൻ. ഷാജു, കെ.ടി. സാവിത്രി, രാജൻ കാപ്പുമ്മൽ, വിനോദ് മുതുകാട്, പി. ബിന്ദു, ഇ.എം. മനോജ് കുമാർ, ടി. രാമദാസൻ, യു.എം. രമ, കെ.ടി. രതി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സുജാത മനക്കൽ (പ്രസിഡന്റ്), ബിന്ദു സുരേഷ്, ബിന്ദു വിയ്യൂർ, മിനി ഉള്യേരി (വൈസ് പ്രസിഡന്റുമാർ), കെ. ടി രതി (സെക്രട്ടറി), ഒ.കെ. രാജി, വത്സല മൂലാട്, പത്മാവതി (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.