കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു
1396618
Friday, March 1, 2024 4:43 AM IST
നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിൽ വീണ്ടും കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കള്ള് ഷാപ്പ് കനാൽ റോഡിൽ കുനിയിൽ താമസിക്കുന്ന അരൂരിലെ വ്യാപാരി വലിയ തയ്യിൽ സുമിത്രന്റെ വീട്ടുപറമ്പിലാണ് കൃഷികൾ അരിഞ്ഞു വീഴ്ത്തിയത്.
കമുകിൻ തൈകൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. ചേമ്പ് പിഴുതെടുത്ത് വരാന്തയിലെ ഭിത്തിയിൽ വച്ച നിലയിലാണ്. നാദാപുരം പോലീസിൽ പരാതി നൽകി. മുമ്പും പല തവണ മേഖലയിൽ നിരവധി കൃഷികൾ നശിപ്പിച്ചിരുന്നു.