കൂരാച്ചുണ്ടിൽ കലാകാരൻമാർക്കായി പഠനകേന്ദ്രം അനുവദിക്കണം: നന്മ
1394438
Wednesday, February 21, 2024 4:45 AM IST
കൂരാച്ചുണ്ട്: കലാകാരൻമാർക്ക് പരിശീലനം നടത്തുന്നതിന് കൂരാച്ചുണ്ടിൽ ഒരു കലാ പഠനകേന്ദ്രം അനുവദിക്കണമെന്ന് മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ കൺവൻഷൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
നടനും നന്മ പേരാമ്പ്ര മേഖലാ സെക്രട്ടറിയുമായ സുരേഷ് കനവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി കക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് കൂരാച്ചുണ്ട്, ബാലയരങ്ങ് പേരാമ്പ്ര മേഖലാ കൺവീനർ മനോജ് മംഗലശേരി, ചന്ദ്രൻ കുമ്പളവയൽ, യൂസഫ് തൂലിക, ട്രഷറർ കുര്യൻ നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.