കർഷക കോൺഗ്രസ് വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
1394435
Wednesday, February 21, 2024 4:45 AM IST
കോടഞ്ചേരി: കേന്ദ്ര-സ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരേ കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. പ്രതിഷേധ ധർണ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി. ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളോടുള്ള കടമ മറന്ന് പ്രവർത്തിക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സാബു അണ്ണൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ,
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ആനി ജോൺ, ജോബി ജോസഫ്, ജോസ് പെരുമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.