വി.എം. കുഞ്ഞിരാമൻ അനുസ്മരണം നടത്തി
1394434
Wednesday, February 21, 2024 4:45 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുതിർന്ന നേതാവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന വി.എം. കുഞ്ഞിരാമന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി പ്രഭാതഭേരിയും അനുസ്മരണ യോഗവും നടന്നു. കെ.എം. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ അനുസ്മരണ പ്രഭാഷണം നടത്തി. വി.ജെ. സണ്ണി,എസ്.എസ്. അതുൽ, എൻ.കെ. കുഞ്ഞമ്മദ്, വി.കെ. ഹസീന, വിജയൻ കിഴക്കയിൽമീത്തൽ, എ.പി. നാണു, കെ.എ. ശ്രീജൻ, എൻ.ജെ. ആൻസമ്മ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം കൂരാച്ചുണ്ടിൽ നടന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കുറുമ്പൊയിൽ, കെ.ജി. അരുൺ, ജോസ് ചെരിയൻ, മുനീർ കൂരാച്ചുണ്ട് എന്നിവർ പ്രസംഗിച്ചു.