വന്യജീവി ആക്രമണം: പ്രതിഷേധ റാലി നടത്തി
1393950
Monday, February 19, 2024 4:16 AM IST
താമരശേരി: മലയോര മേഖലയിൽ വന്യജീവി ആക്രമണത്തിൽ ദുരിതങ്ങൾ നേരിടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും താമരശേരി മേരി മാതാ കത്തീഡ്രൽ ഇടവകാംഗങ്ങൾ പ്രതിഷേധ റാലി നടത്തി.
എകെസിസി, ഇൻഫാം, വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും പ്രതിഷേധ ജ്വാല നടത്തണമെന്ന ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നിർദേശ പ്രകാരമാണ് റാലി നടത്തിയത്.
കത്തീഡ്രൽ പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. താമരശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധയോഗം കത്തീഡ്രൽ പള്ളി അസി. വികാരി ഫാ. ജോർജ് നരിവേലിൽ ഉദ്ഘാടനം ചെയ്തു.
മേരി മാതാ കത്തീഡ്രൽ പള്ളി വികാരി ഫാ. മാത്യു പുളിമൂട്ടിൽ, ട്രസ്റ്റിമാരായ അഡ്വ. ജോയ് ഇളമ്പുള്ളിൽ, സണ്ണി പൊന്നാമറ്റം, തോമസ് വലക്കമറ്റം, ടോമി കൊച്ചുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
താമരശേരി: വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത് വനം വകുപ്പിന്റെയും സർക്കാരിന്റെയും നിഷ്ക്രിയത്തിനെതിരേ കട്ടിപ്പാറ ഹോളി ഫാമിലി ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.
സമരസമിതി നേതാക്കളായ ഫാ. മിൽട്ടൺ മുളങ്ങാശേരി, ജോഷി മണിമല, സോജി ഏറത്ത്, ചാണ്ടി ചുമട് താങ്ങിക്കൽ, ബാബു ചെട്ടിപ്പറമ്പിൽ, തോമസ് കൊച്ചുവീട്ടിൽ, ജോർജ് ഇടപ്പാറ, ജോളി മുതിരകലയിൽ, വിനു കല്ലൻമ്മാര്കുന്നേൽ, ജിൻസി തോമസ് കൊച്ചുവീട്ടിൽ, ലിന്റ കൊച്ചോലിക്കൽ, ലീന മുതിരകാലയിൽ, ജിജി കൊഴുവനാൽ, നിഷ ഏറത്ത്, പാരീഷ് കൗൺസിൽ പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കോടഞ്ചേരി: കോടഞ്ചേരി ടൗൺ ചുറ്റി എകെസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.
പാരിഷ് കൗൺസിൽ സെക്രട്ടറി ജസ്റ്റിൻ തറപ്പേൽ, എകെസിസി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠം, യൂണിറ്റ് സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ, കർഷക അതിജീവന സമിതി മേഖലാ ചെയർമാൻ സി.ജെ. ടെന്നിസൺ ചാത്തംകണ്ടം എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ, എകെസിസി കോടഞ്ചേരി യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: തെയ്യപ്പാറ പൗരസമതിയുടെയും ഇൻഫാമിന്റെയും എകെസിസിയുടെയും നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തെയ്യപ്പാറ പള്ളി വികാരിയും ഇൻഫാം രൂപത ഡയറക്ടറുമായ ഫാ. ജോസ് പെണ്ണാപറമ്പിൽ, തെയ്യപ്പാറ അമ്പല കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദൻ തെയ്യപ്പാറ, എകെസിസി പ്രസിഡന്റ് റെജി പേഴത്തിങ്കൽ, ഇൻഫാം യൂണിറ്റ് പ്രസിഡന്റ് റോയി നെടുംമ്പള്ളി, പാരിഷ് സെക്രട്ടറി സ്ക്കറിയ വള്ളിയാംപൊയ്കയിൽ, പാരിഷ് ട്രസ്റ്റി റോയി മുത്തോലിൽ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.വികാരി ഫാ. ജോൺസൻ പാഴുകുന്നേൽ, അസി. വികാരി ഫാ. റ്റിജോ മൂലയിൽ, കൈക്കാരന്മാരായ സന്തോഷ് പുതിയമഠത്തിൽ, ബ്രോണി നമ്പ്യാപറമ്പിൽ, ജിമ്മി ഉഴുന്നാലിൽ, പാരിഷ് സെക്രട്ടറി ഷാജി കിഴുക്കാറാകാട്ട് എന്നിവർ നേതൃത്വം നൽകി.
കണ്ണോത്ത്: കണ്ണോത്ത് സെന്റ് മേരീസ് ഇടവക എകെസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും യോഗവും ഇടവക വികാരി ഫാ. അഗസ്റ്റ്യൻ ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ജോൺ കച്ചാപ്പള്ളിൽ, മാത്യു ചെമ്പോട്ടിക്കൽ, ബാബു ചേണാൽ, മാത്യു അറുകാക്കൽ, സജി പുതിയവീട്ടിൽ, തങ്കച്ചൻ ഇടപ്പാട്ട്, അഗസ്റ്റ്യൻ പുളിക്കകണ്ടം, തങ്കച്ചൻ കല്ലംപ്ലാക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
കോഴിക്കോട്: വയനാട്ടിലെ കർഷക ജനത അഭിമുഖീകരിക്കുന്ന വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലയാട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പ്രതിഷേധ പ്രകടനം നടത്തി. കിഫയുടെ ജില്ലാ കമ്മിറ്റി അംഗമായ ഷെല്ലി ജോസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. സിബി എട്ടിയിൽ, റൈജു കട്ടിക്കാനായിൽ, സി.കെ. നസീർ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: വർധിച്ചു വരുന്ന വന്യജീവി ആക്രമണത്തിനെതിരേയും ഭരണകൂടത്തിന്റെ നിഷേധാന്മക നിലപാടിനെതിരേയും ചാത്തങ്കോട്ടുനടയിൽ എകെസിസിയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ യോഗം നടത്തി. സോഫിയ ദേവാലയ വികാരി ഫാ. ജോസഫ് ചെത്തിപുഴ ഉദ്ഘാടനം ചെയ്തു. ജോൺസൺ മാമൂട്ടിൽ, ജോഷി കറുകമാലിൽ, റോബിൻ കൊറ്റനാൽ, ജോഷി കട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു.
തോട്ടുമുക്കം: വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനും വനം വകുപ്പിനും എതിരേ കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം മേഖലാ പ്രസിഡന്റ് സാബു വടക്കേപ്പടവിൽ മുഖ്യപ്രഭാഷണം നടത്തി.
കൂടരഞ്ഞി: കർഷകരുടെ ജീവനെടുക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും, വനം വകുപ്പിന്റെ കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരേയും പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നിന്നും കൂടരഞ്ഞി ടൗണിലേക്ക് ഇടവക വികാരി ഫാ. റോയ് തേക്കുംകാട്ടിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഫാ. റോയ് തേക്കുംകാട്ടിൽ, അഗസ്റ്റിൻ മടത്തിപറമ്പിൽ, സി.കെ. കാസിം, ജയേഷ് സ്രാമ്പിക്കൽ, ജോയ് മാഞ്ചിറ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: വന്യജീവി ആക്രമണങ്ങൾ തടയാതെ മനുഷ്യരെ കൊല്ലുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഇടവകകളിലെ കത്തോലിക്കാ കോൺഗ്രസ് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ നടന്ന പ്രതിഷേധ ജ്വാല പരിപാടി ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ഇടവകയിൽ റെക്ടർ ഫാ. ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കാറ്റുള്ളമല സെന്റ് മേരീസ് ഇടവകയിൽ വികാരി ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പേൽ ഉദ്ഘാടനം ചെയ്തു. ജോണി മുണ്ടയ്ക്കപ്പടവിൽ, ബ്രദർ ജെറിൻ വട്ടക്കുടിയിൽ, സിസ്റ്റർ അനിറ്റ എന്നിവർ നേതൃത്വം നൽകി.
നരിനട സെന്റ് അൽഫോൻസാ ഇടവകയിൽ നടന്ന പരിപാടി ഫാ. രാജേഷ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. കല്ലാനോട് സെന്റ് മേരീസ് ഇടവകയിൽ നടന്ന പരിപാടി വികാരി ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.
നെല്ലിപ്പൊയിൽ: മനുഷ്യ ജീവനനെടുക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ് ദേവാലയ വികാരി ഫാ. ജോർജ് കറുകമാലിയിൽ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.എകെസിസി കോടഞ്ചേരി മേഖലാ പ്രസിഡന്റ് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു.