കിടപ്പു രോഗികൾക്കൊപ്പം ഒരു പകൽ; ഒപ്പം 3.0 ' സംഘടിപ്പിച്ചു
1393682
Sunday, February 18, 2024 4:40 AM IST
മുക്കം: മണാശേരി എംഎഎംഒ കോളജ് പാലിയേറ്റീവ് കെയർ യൂണിറ്റും ഗ്രെയ്സ് മുക്കവും സംയുക്തമായി കിടപ്പു രോഗികളുടെ സംഗമം "ഒപ്പം 3.0 ' സംഘടിപ്പിച്ചു. എംഎഎംഒ കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ വി. ഇർഷാദ് ഉദ്ഘാടനം ചെയ്തു.
പി.കെ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ചാനൽ കോമഡി ഫെയിം അബ്ദുസമദ് കൊട്ടപ്പുറം മുഖ്യാതിഥിയായി. ഗ്രെയ്സ് ചെയർമാൻ ഒ. ശരീഫുദ്ദീൻ, സലീം വലിയപറമ്പ്, കൊമേഴ്സ് വിഭാഗം മേധാവി എം.പി. റാഷിദ്, ഓഫീസ് സൂപ്രണ്ട് ബഷീർ തട്ടാഞ്ചേരി, പി.എം. ഷാൻ തെച്യാട് തുടങ്ങിയവർ പ്രസംഗിച്ചു.