ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കർഷക കോൺഗ്രസ്
1393681
Sunday, February 18, 2024 4:40 AM IST
കൂരാച്ചുണ്ട്: ഡൽഹി കർഷക സമരത്തിന് പിന്തുണയറിയിച്ച് ബാലുശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ഐക്യദീപം തെളിയിച്ചു. എരപ്പാൻതോട് കവലയിൽ നടന്ന പരിപാടിയിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
ബാലുശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് കറ്റോട്, മണ്ഡലം പ്രസിഡന്റ് ജോസ് കോട്ടക്കുന്നേൽ, ഷാജു കൊച്ചുവീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.