ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റ്: ഓമശേരിയിൽ കാർഷിക പ്രദർശന വിപണന മേളക്ക് തുടക്കമായി
1393457
Saturday, February 17, 2024 5:28 AM IST
താമരശേരി: കൊടുവള്ളി എംഎൽഎ ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ആരംഭിച്ച ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശേരിയിൽ സംഘടിപ്പിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയ്ക്ക് ഉജ്ജ്വല തുടക്കം.
ഓമശേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബസ് സ്റ്റാൻഡിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിലും വേദികളിലുമാണ് മേള നടക്കുന്നത്. ഡോ. എം.കെ. മുനീർ എംഎൽഎ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എം. ഉമർ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ഫാത്വിമ അബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി, കെ.കെ. അബ്ദുല്ലക്കുട്ടി, പി.പി. കുഞ്ഞായിൻ, സൈനുദ്ദീൻ കൊളത്തക്കര, എ.കെ. അബ്ദുല്ല, കെ.പി. അയമ്മദ് കുട്ടി, യു.കെ. അബു ഹാജി, ടി. ശ്രീനിവാസൻ, മുനവ്വർ സാദത്ത് വെളിമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.