ചെറുവണ്ണൂരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
1393456
Saturday, February 17, 2024 5:28 AM IST
പേരാമ്പ്ര: മുയിപ്പോത്തെ കൂട്ട് അയൽപക്ക വേദിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്ത് അഞ്ചേക്കർ വയലിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
ഇളവന താഴെവയലിൽ വച്ചുനടന്ന വിത്ത് നടീലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് നിർവഹിച്ചു. അയൽപക്ക വേദി പ്രസിഡന്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്, സെക്രട്ടറി എൻ. മനോജ്കുമാർ, വി. നിഷാന്ത്, റിട്ട. സീനിയർ കൃഷി അസിസ്റ്റന്റ് ഇ.പി. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
പാവൽ, വെള്ളരി, മത്തൻ, ഇളവൻ, പച്ചമുളക്, പടവലം, തണ്ണിമത്തൻ, ചീര, പയർ, വെണ്ട, കണിവെള്ളരി, മധുരക്കിഴങ്ങ്, തക്കാളി എന്നീ പച്ചക്കറിവിളകളാണ് തരിശ് നിലത്തും കൊയ്ത്ത് കഴിഞ്ഞ നെൽ പാടത്തുമായി വിതച്ചത്.