കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍
1377501
Monday, December 11, 2023 12:50 AM IST
നിലമ്പൂര്‍: കരുളായി വനത്തില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി റേഞ്ച് പടുക്ക വനം സ്റ്റേഷന് പരിധിയിലെ നെടുങ്കയം ശങ്കരന്‍കോട് വനമേഖലയിലാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കോളനി നിവാസികള്‍ കണ്ടെത്തിയത്. ഒരാഴ്ചക്ക് താഴെ പ്രായമാണ് കണക്കാക്കുന്നത്.
കരുളായി റേഞ്ച് ഓഫീസര്‍ പി.കെ. മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്ജന് ജിനു വി. ജോണിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ജഡം വനത്തില്‍ സംസ്കരിച്ചു.