പെ​ൻ​ഷ​നേ​ഴ്സ് കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, November 29, 2023 8:09 AM IST
മു​ക്കം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബ സം​ഗ​മം ന​ട​ന്നു. കാ​ര​ശേ​രി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി എം.​പി. അ​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ലോ​ക വെ​റ്റ​റ​ൻ​സ് മീ​റ്റി​ൽ മെ​ഡ​ൽ നേ​ടി​യ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. ബാ​ബു​വി​നെ പ​ഞ്ചാ​യ​ത്തം​ഗം റു​ഖി​യ റ​ഹീം ആ​ദ​രി​ച്ചു.ഡോ. ​വി.​പി. ഗീ​ത, എ.​പി. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ടു​ത്തു. കെ.​സി.കോ​യ​ക്കു​ട്ടി കൈ​ത്താ​ങ്ങ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.